മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട വിവിധ പദ്ധതികള്‍ പൂര്‍ണമാക്കണമെന്നാവശ്യപ്പെട്ട് പിഡിപി രംഗത്ത്. പഞ്ചായത്ത് ഭരണസമിതിയെയും ജനപ്രതിനിധികളെയും നേരിട്ട് കണ്ട് പിഡിപി പ്രതിനിധി സംഘം ഇക്കാര്യം ഉന്നയിച്ചു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലും പരിഹരിക്കപ്പെടാതെ നീങ്ങുന്നതിലും പ്രതിഷേധിച്ച് പിഡിപി പ്രതിനിധി സംഘം പഞ്ചായത്ത് ഭരണസമിതിയെയും ജനപ്രതിനിധികളെയും നേരില്‍ കണ്ട് ഇക്കാര്യമുന്നയിച്ചു. അമ്പിത്തടി അങ്കണവാടി വിഷയം ഉടന്‍ പരിഹരിക്കണമെന്ന് പിഡിപി നേതൃത്യം ആവശ്യപ്പെട്ടു. കുഞ്ചത്തൂര്‍ തൂമിനാട് ഉള്‍പ്പെടെ നിര്‍മ്മാണ പിഴവ് സംഭവിച്ച റോഡുകള്‍ പൊട്ടിപ്പൊളിയാന്‍ സാധ്യതയുള്ളത് കൊണ്ട് അടിയന്തരമായി പരിശോധിക്കുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു.
മാലിന്യനിര്‍മാര്‍ജനത്തിന് വ്യവസ്ഥാപിതമായ പദ്ധതി തീരുമാനിക്കുകയോ നടപ്പിലാക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധം അറിയിക്കുകയും അടിയന്തര പ്രാധാന്യത്തോടെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പല പഞ്ചായത്ത് റോഡുകളും വാഹന സഞ്ചാരത്തിനോ നടക്കാനോ യോഗ്യമല്ലാത്ത അവസ്ഥയിലാണ്. കാലങ്ങളായി തുടരുന്ന ഭരണസമിതിയുടെയും ജനപ്രതിനിധികളുടെയും അനാസ്ഥയാണ് ഇത്തരത്തിലുള്ള അവസ്ഥയ്ക്ക് കാരണമെന്നും, ഇത് അപലപനീയമാണെന്നും പിഡിപി പ്രതിനിധി സംഘം ഭരണസമിതിയുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍പ്പെടുത്തി.