Advertisement

ചിപ്‌സനുമായുള്ള കരാര്‍ പുതുക്കാനില്ലെന്ന് സര്‍ക്കാര്‍; ലോകായുക്തയില്‍ നിലപാട് വ്യക്തമാക്കി

By kcnchannel / October 6, 2026

തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിന് ചിപ്‌സനുമായുള്ള കരാര്‍ പുതുക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ലോകായുക്തയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. ചിപ്‌സന്റെ ഇന്‍ വോയ്സ് ഹാജരാക്കി. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങള്‍ക്ക് അല്ലെന്നും കെ എം ഷാജഹാന്റെ ഹര്‍ജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹര്‍ജി ലോകായുക്ത തള്ളി. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്.

കാലാവധി തീര്‍ന്നപ്പോള്‍ കരാര്‍ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാര്‍ശ. വീണ്ടും ടെണ്ടറിലേക്ക് പോയാല്‍ തുക ഉയരുമെന്നും അതിനാല്‍ കരാര്‍ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു ശുപാര്‍ശ. കാലവധി അവസാനിച്ചപ്പോള്‍ ആവശ്യം അനുസരിച്ച് മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കില്‍ പറപ്പിക്കാമെന്ന ശുപാര്‍ശ ചിപ്‌സണ്‍ ഏവിയേഷന്‍ കമ്പനി മുന്നോട്ട് വെച്ചിരുന്നു.