കിടുകിടാ വിറച്ച് മൂന്നാര്‍; താപനില മൈനസിലേക്ക്

ഇന്നലെ രേഖപ്പെടുത്തിയത് 3 ഡിഗ്രി സെല്‍ഷ്യസ്
സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്
മൂന്നാര്‍: മൂന്നാറില്‍ മഞ്ഞ് പുതച്ച് അതിശൈത്യം. ഡിസംബര്‍ പകുതിയെത്തിയതിന് പിന്നാലെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നെല മൂന്നാറില്‍ രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, തെന്മല, ചെണ്ടുവര എന്നിവടങ്ങളിലാണ് 3 ഡിഗ്രി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ മൈനസ് ആകുമെന്നാണ് പ്രതീക്ഷ. അതേസമയം അതിശൈത്യം തുടരുമ്പോഴും പകല്‍ ചൂട് 22 ഡിഗ്രി സെല്‍ഷ്യസാണ്. മൂന്നാറിലെ മഞ്ഞുകാലം ആസ്വദിക്കാന്‍ സഞ്ചാരികളും നിരവധിയാണ് എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സര അവധി കൂടി തുടങ്ങുന്നതോടെ തിരക്ക് ഉയരും.

Scroll to Top