27
ഗാളിമുഖം:എസ് എസ് എഫ് പള്ളങ്കോട് സെക്ടര്‍ സാഹിത്യോത്സവിന് പുതിയവളപ്പ് മഖാം സിയാറത്തോടെ തുടക്കമായി. 21,22 തിയതികളിലായി സറോളി ജുമാ മസ്ജിദ് പരിസരത്ത് വെച്ച് നടക്കുന്ന പരിപാടിക്ക് നമുക്ക് മുന്നേ കഴിഞ്ഞു പോയ നേതാക്കന്മാരുടെ ഖബര്‍ സന്ദര്‍ശനത്തോടെയാണ് ആരംഭിച്ചത്. കൂടെ ഇര്‍ഷാദ് കര്‍ന്നൂരിന്റെ ഖബര്‍ സന്ദര്‍ശനവും നടത്തി. സ്വാഗത സംഘം വൈസ് കണ്‍വീനര്‍ സ്വദിഖ് ഹിമമി സഖാഫി ദുആക് നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ കാദര്‍ ഹാജി, ഷാഫി പുതിയവളപ്പ് പതാക കൈ മാറി. സെക്ടര്‍ നേതാക്കളായ ഇദ്രീസ് മിദ്ലാജ്, മന്‍സൂര്‍, ഹാഷിം തുടങ്ങിയവര്‍ സംബന്ധിച്ചു