Home Kasaragod കുമ്പളയിലും അലാമിപ്പള്ളിയിലും കഞ്ചാവ് വേട്ട; മൂന്നു യുവാക്കള്‍ പിടിയില്‍

കുമ്പളയിലും അലാമിപ്പള്ളിയിലും കഞ്ചാവ് വേട്ട; മൂന്നു യുവാക്കള്‍ പിടിയില്‍

by KCN CHANNEL
0 comment

കാസര്‍കോട്: കുമ്പളയിലും അലാമിപ്പള്ളിയിലും എക്‌സൈസ് നടത്തിയ റെയ്ഡില്‍ മൂന്നു യുവാക്കള്‍ പിടിയിലായി. കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും വ്യാഴാഴ്ച രാത്രി എട്ടരയോടെ കുമ്പളയില്‍ നടത്തിയ റെയ്ഡില്‍ 20 ഗ്രാം കഞ്ചാവുമായി കോയിപ്പാടി സ്വദേശി കേതന്‍, ദേവിനഗര്‍ സ്വദേശി കെ ഹരികൃഷ്ണന്‍(26) എന്നിവര്‍ പിടിയിലായി. എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് ഇരുവരെയും അറസ്റ്റുചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് )കെവി മുരളി, എക്സൈസ് ഉദ്യോഗസ്ഥരായ പ്രജിത്ത് കെആര്‍, മഞ്ചുനാഥന്‍ വി, സോനു സെബാസ്റ്റ്യന്‍, ഷിജിത്ത്, അതുല്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ റീന എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ നടന്ന എക്സൈസ് റെയ്ഡില്‍ പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട് സ്വദേശി കെപി ആസിഫ് പിടിയിലായി. 14 ഗ്രാം കഞ്ചാവ് യുവാവില്‍ നിന്ന് പിടിച്ചെടുത്തു. ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിവി പ്രസന്നകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

You may also like

Leave a Comment