കാസറഗോഡ് തെരുവത്ത് ശ്രീ ചിരുംമ്പാ ഭഗവതി ക്ഷേത്രത്തില്‍ 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ നടക്കുന്ന ബ്രഹ്‌മകലശോത്സവം

– നടാവലി മഹോത്സവത്തിന്റെ ക്ഷണപത്രം പ്രകാശന കര്‍മ്മം ശ്രീ ക്ഷേത്രത്തില്‍ വെച്ച് ക്ഷേത്ര മൂത്ത ചെട്ടിയാര്‍ ച്ഛന്‍ ശ്രി രാഘവ ചെട്ടിയാര്‍ കാസറഗോഡ് വിദ്യാനഗര്‍ കൃഷ്ണാ ഹോസ്പിറ്റലിലെ പ്രശസ്ത സ്ത്രി രോഗ വിദഗ്ദ ഡോ: യശോദ രാഘവന് നല്‍കി നിര്‍വ്വഹിച്ചു. കാര്യപരിപാടിയില്‍ ഉത്സവ സമിതി ചെയ്യര്‍മാന്‍ അഡ്വ: നാരായണന്‍ വടക്കേവീട്, ജനറല്‍ കണ്‍വിനര്‍, ശ്രി കമലാക്ഷന്‍ കെ.എന്‍, ട്രഷറര്‍ പവന്‍ കുമാര്‍ കെ.വി, ക്ഷേത്ര ഭരണ സമിതി അദ്ധ്യക്ഷന്‍ ശ്രി ഹരീഷ് കുമാര്‍ കെ.എം, ശ്രി ചന്ദ്രശേഖര്‍ മംഗലാപുരം, റിട്ട: കലക്ടര്‍ ശ്രി ശശിധര ഐ എ എസും, നിരവധി ഭക്തജനങ്ങളും സംബന്ധിച്ചു.

Scroll to Top