ശതാബ്ദി യാത്ര : വിളംബര റാലി നടത്തി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന്റെ പ്രചരണ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ കന്യാകുമാരി മുതല്‍ മംഗലാപുരം വരെ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്രയുടെ വിളംബരം ഓതിക്കൊണ്ട് ബദിയടുക്കാ ടൗണില്‍ എസ്‌കെഎസ്എസ്എഫ് ബദിയടുക്ക മേഖല കമ്മിറ്റി വിളംബര റാലി നടത്തി.
സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നിരവധി പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിറഞ്ഞു. മേഖലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ യമാനിയുടെ അധ്യക്ഷതയില്‍ ബദിയടുക്ക റൈഞ്ച് പ്രസിഡന്റ് മുസാ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണിയത്ത് ഉസ്താദ് അക്കാദമി വൈസ് പ്രിന്‍സിപ്പല്‍ ഷമീര്‍ ഹൈതമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിംഗ് സെക്രെട്ടറി സിദ്ദിഖ് ബെളിഞ്ചം, ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി അന്‍വര്‍ തുപ്പക്കല്‍, അബ്ദുല്‍ റസാഖ് ദാരിമി മീലാദ് നഗര്‍, റസാഖ് അര്‍ഷദി കുമ്പടാജ, ഷാഫി പള്ളത്തടുക്ക, ഖലീല്‍ ആലങ്കോള്‍, റഷീദ് പള്ളത്തടക്ക,ശരീഫ് ഹനീഫി, ഫാറൂഖ് ഫൈസി, സിദ്ദിഖ് എതിര്‍ത്തോട്, റഹ്‌മാന്‍ മാര്‍പനടുക്ക,ആസിഫ് വിദ്യാഗിരി തുടങ്ങി നേതാക്കള്‍ സംബന്ധിച്ചു

Scroll to Top