കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷികാഘോഷങ്ങളുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിജയഗാഥ പരിപാടിയുടെ ഭാഗമായുള്ള തേങ്ങ ചലഞ്ചിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജനുവരി 17 ,18 തീയ്യതികളില്‍നടക്കുന്ന വിജയഗാഥയുടെ വിജയത്തിനായാണ് തേങ്ങ ചലഞ്ച് സംഘടിപ്പിക്കുന്നത്.
ദുബൈ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ശഫീഅ് ദാരിമി മാണിക്കോത്ത്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ഹനീഫ് അസ്‌നവിക്ക് പോസ്റ്റര്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു.
പരിപാടിയില്‍ സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം, സയ്യിദ് യാസര്‍ തങ്ങള്‍ പടന്നക്കാട്, സയ്യിദ് നാസിഅ് തങ്ങള്‍ പടന്നക്കാട്, യൂനുസ് ഫൈസി കാക്കടവ്, അബ്ദു റസാഖ് അസ്അരി മഞ്ചേശ്വരം, റാശിദ് ഫൈസി, അന്‍വര്‍ തുപ്പക്കല്‍, ഇല്യാസ് ഹുദവി, ഹാഷിം പടന്ന, ലത്തീഫ് തൈകടപ്പുറം, അന്‍വര്‍ സനൂഷി, ഹബീബ് ഹാജി ആദൂര്‍, നാസര്‍ അസ്ഹരി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.




