കാസര്‍കോട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്‌ഐആര്‍ ജീവനക്കാരുടെ ജീവനെടുക്കുന്ന നടപടിയാകരുതെന്ന് കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍(കെ ആര്‍ഡിഎസ് എ) ജില്ലാ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. എസ്‌ഐആറിന്റെ പേരില്‍ ടാര്‍ഗറ്റ് തികയ്ക്കാനും അവാര്‍ഡുകള്‍ നേടിയെടുക്കാനുമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കിടമത്സരം റവന്യു ജീവനക്കാരുടെ ജീവനെടുക്കുന്നു. ബിഎല്‍ഒയുടെ ആത്മഹത്യയും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും എസ്‌ഐഐറും തുടര്‍നടപടികളും റവന്യു ജീവനക്കാരുടെ മാത്രം ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. മേല്‍ സാഹചര്യത്തില്‍ ബിഎല്‍ഒയെപ്പോലെ ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാരും ആത്മഹത്യയുടെയും സമ്മര്‍ദങ്ങളുടെും ഭാഗമാവുകയാണ്. എസ്‌ഐആറിന് സമയപരിധി നീട്ടിക്കൊടുത്തും സമ്മര്‍ദങ്ങള്‍ ലഘൂകരിച്ചും റവന്യു ജീവനക്കാരുടെ ജീവന്‍ രക്ഷിക്കണമെന്ന് കെആര്‍ഡിഎസ്എ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
ജില്ലാ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഷീജ അത്തോളി, ടി വി രഞ്ചിഷ് എന്നിവരടങ്ങിയ പ്രസീഡിയവും എം വിശ്വംഭരന്‍, എ ജെ അഖില്‍, കെ വി രമ്യ എന്നിവരടങ്ങിയ സ്റ്റീയറിംഗ് കമ്മറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി വിശ്വംഭരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് ജി സുരേഷ് ബാബു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ എന്‍ മോഹനന്‍ വരവ്-ചെലവ് കണക്കും എം എ രമ്യ അനുശോചന പ്രമേയവും എം സി ഷഫീര്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി ഷാനവാസ്, ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറി ബാനം ദിവാകരന്
എസ്‌ഐആറിന്റെ പേരില്‍ ജീവനക്കാരെ ബലിയാടാക്കരുത് : കെ ആര്‍ ഡി എസ് എ




