ഡിസംബര്‍ 18-ന് കാസര്‍ഗോഡിലെ സിറ്റി ടവര്‍ ഹോട്ടലില്‍ ഭംഗിയായി സംഘടിപ്പിച്ചു.
കേരള ഐ.എ.പി പ്രസിഡന്റായ ഡോ. നന്ദകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ദേശീയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായ ഡോ. ജോണി സെബാസ്റ്റ്യന്‍ വിശ്ഷ്ടഅഥിതി ആയി ചടങ്ങില്‍ സാന്നിധ്യം രേഖപ്പെടുത്തി.
2026ലെ പുതിയ ഭാരവാഹികള്‍ പ്രസിഡന്റായി ഡോ. മഹിന്‍ പി അബ്ദുള്ള, സെക്രട്ടറിയായി ഡോ. ഉദയ് ശ്രീനിവാസന്‍, ട്രഷററായി ഡോ. കുമാര്‍ പി എന്നിവര്‍ ഔദ്യോഗികമായി ചുമതലയേറ്റു.
ഐ.എ.പി കാസര്‍ഗോഡ് ശാഖയുടെ മുന്‍ പ്രസിഡന്റായ ഡോ. ദിവാകര്‍ റായ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ട്രഷറര്‍ ഡോ. സുഗീഷ്രാജ് സ്വാഗതം നിര്‍വഹിക്കുകയും, നിയുക്ത സെക്രട്ടറി ഡോ. ഉദയ് ശ്രീനിവാസന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നിയുക്ത പ്രസിഡണ്ട് ഡോ. മഹിന്‍ പി അബ്ദുള്ള അംഗീകാര പ്രസംഗം നടത്തി.
ഡോ. ജോണി സെബാസ്റ്റ്യന്‍ (നാഷണല്‍ എക്‌സിക്യൂട്ടീവ് മെംബര്‍), മുന്‍ ഐ.എ.പി കേരള വൈസ് പ്രസിഡന്റായ ഡോ. നാരായണ നായിക്, ഇന്ത്യനെ ഹോസ്പിറ്റല്‍ മംഗളൂരുടെ ചെയര്‍മാന്‍ പ്രഫ. ഡോ. അലി കുമ്പള, ഐ.എം.എ കാസര്‍ഗോഡ് സെക്രട്ടറി ഡോ. അന്നപ്പ കാമത്ത് എന്നിവര്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടീമിനെ അഭിനന്ദിച്ചു പ്രസംഗിച്ചു.മുന്‍ ഗവണ്മെന്റ് ഹോസ്പിറ്റല്‍ സുപ്രണ്ട് ഡോക്ടര്‍ ജമാല്‍, മുന്‍ ഐ എം എ പ്രസിഡന്റ് ഡോക്ടര്‍ ഹരികിരണ്‍ ബംഗാറെ എന്നിവര്‍ സംബന്ധിച്ചു.
സമൂഹത്തിന് നല്‍കിയ സമര്‍പ്പിത സേവനങ്ങള്‍ പരിഗണിച്ച് സീനിയര്‍ പീഡിയാട്രിഷ്യന്മാരായ ഡോ. മുസ്തഫയും ഡോ. മുഹമ്മദ് റഫിയും ഐ.എ.പി കാസര്‍ഗോഡ് ശാഖയുടെ ഭാഗത്തു നിന്ന് ആദരിക്കപ്പെട്ടു.
പ്രസിഡന്റ് ഡോ. മഹിന്‍ പി അബ്ദുള്ള തന്റെ പ്രസംഗത്തില്‍, കുട്ടികളുടെ ആരോഗ്യരംഗത്ത് വാക്‌സിനേഷന്‍ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണെന്നും, കൗമാരപ്രായക്കാരില്‍ ലഹരി ഉപയോഗം ചെറുക്കുന്നതില്‍ ഐ.എ.പി നിര്‍ണായക പങ്ക് വഹിക്കണമെന്നും പ്രതിപാദിച്ചു. പീഡിയാട്രിക് സമൂഹത്തിന്റെ ക്ഷേമത്തിനായി കൂട്ടായ പ്രവര്‍ത്തനം നടത്തുന്നത് എല്ലാ പീഡിയാട്രിഷ്യന്മാരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.




