ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ SIT യ്ക്ക് തിരിച്ചടി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ ഡി കേസെടുത്ത് അന്വേഷിക്കും. ഇ ഡിക്ക് രേഖകളും നല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. SIT യുടെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളി. ഈ ഡി സമാന്തര അന്വേഷണം നടത്തുന്നതിനെ SIT എതിര്‍ത്തിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടാണ് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാല്‍, മുഴവന്‍ രേഖകള്‍ കൈമാറുന്നതില്‍ എസ്‌ഐടി എതിര്‍പ്പ് അറിയിച്ചിരുന്നു.
കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, സമാന്തര അന്വേഷണം വേണ്ടെന്നുമാണ് എസ്‌ഐടിയുടെ നിലപാട്. കൂടുതല്‍ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നും എസ്‌ഐടിക്ക് വേണ്ടി പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, രേഖകള്‍ നല്‍കുന്നത് എങ്ങനെയാണ് എസ്‌ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്നായിരുന്നു ഇഡിയുടെ ചോദ്യം. ഹൈക്കോടതി അനുമതിയോടെയാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്നും ഇഡി വാദിച്ചിരുന്നു.




