ബദിയടുക്ക : ബിജെപി ഭരണത്തിലെത്തുമെന്നുറപ്പായ പഞ്ചായത്തുകളില്‍ ഇടത് – വലതു മുന്നണികള്‍ ബിജെപിക്കെതിരെ കൈകോര്‍ത്തെന്നും എന്നാല്‍ ബദിയടുക്ക ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ വോട്ടര്‍മാര്‍ ഈ നീക്കം പരാജയപ്പെടുത്തിയെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പറഞ്ഞു.
ബിജെപി ബദിയടുക്ക പഞ്ചായത്ത് പാര്‍ലമെന്ററി നേതാവിനെ തെരഞ്ഞെടുക്കാനായി വിളിച്ചുചേര്‍ത്ത യോഗം സംസ്‌കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഇടത് – വലത് മുന്നണികള്‍ക്ക് ജില്ലയില്‍ ഒരു വികസനവും കൊണ്ടുവരാന്‍ സാധിച്ചില്ലെന്നും ബിജെപി അധികാരത്തിലെത്തുന്ന പഞ്ചായത്തുകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികള്‍ ബിജെപി ആവിഷ്‌കരിക്കരിച്ച് വിജയകരമായി നടപ്പാക്കുമെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ബിജെപി കാസര്‍ഗോഡ് ജില്ലാ അദ്ധ്യക്ഷ ഷാള്‍ അണിയിച്ച് ആദരിച്ചു.
ബദിയടുക്ക പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജയറാം ചെട്ടി അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാര്‍ ഷെട്ടി, ബിജെപി ബദിയടുക്ക മണ്ഡലം പ്രസിഡന്റ് എം ഗോപാലകൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി രവീന്ദ്ര റൈ ഗോസാഡ, ബദിയടുക്ക ഈസ്റ്റ് ഏരിയ ജനറല്‍ സെക്രട്ടറി വിശ്വനാഥ പ്രഭു, ഡി.കെ. നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.




