ഇംഗ്ലീഷ് ഭാഷാ പരിശീലനവുമായി കമ്മ്യൂണിക്കോര്‍

ഭാഷാ പഠനത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കുടുംബശ്രീ കമ്മ്യൂണിക്കോര്‍ ക്യാമ്പ് ജനകീയമാവുന്നു. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഗോത്രവിഭാഗത്തിലെ കുട്ടികളുടെ ഭാഷാ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി 10 ജില്ലയിലാണ് പ്രത്യേക സിലബസ് അനുസരിച്ച് പദ്ധതി നടപ്പാക്കുന്നത്. കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊറഗ പ്രത്യേക പദ്ധതിയിലെ കുട്ടികള്‍ക്ക് നടപ്പാക്കുന്ന പരീശീലന പരിപാടിക്ക് സംസ്ഥാന മിഷന്‍ ചുമതലപ്പെടുത്തിയ റിസോര്‍സ് പേഴ്‌സണ്‍മാര്‍ മേല്‍നോട്ടം വഹിക്കുന്നു. ജില്ലയിലെ ഏഴാം ഘട്ട പരിശീലനം പൊലിയം തിരുത്ത് എക്കോ വില്ലേജില്‍ സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ പുതുവര്‍ഷ സന്ദേശം നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് മനു , യദുരാജ് എന്നിവര്‍ സംസാരിച്ചു. വിയോല സ്വാഗതവും റോഷ്‌നി നന്ദിയും പറഞ്ഞു.

Scroll to Top