മാനവ മൈത്രി കാത്ത് സൂക്ഷിക്കുന്നതില്‍ സമസ്ത വഹിച്ച പങ്കു നിസ്തുലം

: യഹ് യ തളങ്കര

കുണിയ(കാസര്‍ഗോഡ്): ആദര്‍ശ വിശുദ്ധിയുടെ നൂറാണ്ട് പൂര്‍ത്തിയാക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം കുണിയയില്‍ ചരിത്രമാകുമെന്ന് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡന്റും ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയുമായ യഹ് യ തളങ്കര പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ
നേതൃത്വത്തില്‍ കുണിയയിലെ സമസ്ത സമ്മേളന നഗരിയിലെ ജില്ലാ സ്വാഗത സംഘം ഓഫിസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിക് ദീനാറും സംഘവും മലയാള മണ്ണില്‍ എത്തിച്ച സുന്നത്ത് ജമാഅത്തിനെ അതേ രീതിയില്‍ സമൂഹത്തിന് സമര്‍പ്പിച്ചും , മത മൈത്രിയെ കാത്ത് സൂക്ഷിച്ചും സമുദായത്തെ വളര്‍ത്തി കൊണ്ട് വരുന്നതില്‍ സമസ്ത വഹിച്ച സേവനം നിസ്തുലമാണ്.
മത വിദ്യാഭ്യാസത്തില്‍ മാത്രമല്ല ഭൗതിക വിദ്യാഭ്യാസത്തിലും,സാംസ്‌കാരിക രംഗത്തും സമസ്ത നടത്തിയ മുന്നേറ്റം ഏറെ മികവുറ്റതാണ്.
ലോകത്ത് എവിടെയുമില്ലാത്ത ഒരു സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സിയായി പതിനായിരത്തില്‍ കൂടുതല്‍ മദ് റസകള്‍ സമസ്തയുടെ കീഴില്‍ വളരെ ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്നു. അതിന്റെ പിന്നില്‍ നിരവധി പൂര്‍വിക പണ്ഡിതന്മാരുടെയും സാദാത്തീങ്ങളുടെയും,ഉമറാക്കളുടെയും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്നും ഏറെ പ്രതിസന്ധികളെ അതിജയിച്ചു കൊണ്ടാണ് സമസ്ത ഈ രീതിയിലേക്ക് ഉയര്‍ന്നു വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മഹല്ല് അടിസ്ഥാനത്തിലും ജനങ്ങളെ നന്മയുടെ വഴിയിലേക്ക് കൈ പിടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു സമസ്ത നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇതര മതസ്ഥര്‍ പോലും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും യഹ് യ തളങ്കര പറഞ്ഞു. സമ്മേളന ജില്ലാ
സ്വാഗത സംഘം വര്‍ക്കിംഗ് കണ്‍വീനര്‍ ചെങ്കള അബ്ദുല്ല ഫൈസി, ജില്ലാ മുശാവറ അംഗങ്ങളായ അബ്ദുല്‍ ഖാദര്‍ ന ദ് വി , സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ഹാരിസ് പള്ളിപ്പുഴ, ബഷീര്‍ ദാരിമി തളങ്കര , വി.എം.ഇബ്രാഹിം ഹാജി ഷാര്‍ജ, യൂനുസ് ഫൈസി കാക്കടവ്, ഷറഫുദ്ദീന്‍ കുണിയ ഹമീദ് കുണിയ , കെ.എ മുഹമ്മദ് കുഞ്ഞി, കുണ്ടൂര്‍ അബ്ദുല്ല തുടങ്ങിയവര്‍ ഓഫിസ് സന്ദര്‍ശനത്തിനെത്തിയവരെ സ്വീകരിച്ചു.
ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ
ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ തൊട്ടി , അഡ്വ. ഇബ്രാഹിം ഖലീല്‍, നേതക്കളായ ഹസൈനാര്‍ എടച്ചാക്കൈ, ഹനീഫ് ചെര്‍ക്കളം, കാസറഗോഡ് ജില്ലാ പ്രസിസന്റ് സലാം കന്യാപാടി, ജനറല്‍ സെക്രട്ടറി ഹനീഫ ടി. ആര്‍, ജില്ലാ ഭാരവാഹികളായ കെ.പി.അബ്ബാസ് കളനാട്, അഷ്‌റഫ് ബായാര്‍, കെ.എം.സി.സി നേതാക്കളായ ടി.കെ. സി.അബ്ദുല്‍ ഖാദര്‍ ഹാജി, റഷീദ് ഹാജി കല്ലിങ്കാല്‍, ഇബ്രാഹിം ബേരി ക്ക, ഹനീഫ് കട്ടക്കാല്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഫറാസ് സി.എ, അസര്‍ സി.എ, യൂസുഫ് ഉമ തുടങ്ങിയവരും യഹ് യ തളങ്കരയോടൊപ്പം സ്വാഗത സംഘം ഓഫിസും സമ്മേളന മൈതാനിയും സന്ദര്‍ശിച്ചു.

പടം: സമസ്ത ജില്ലാ സ്വാഗത സംഘം ഓഫിസില്‍ നല്‍കിയ സ്വീകരണ സംഗമത്തില്‍ യഹ് യ തളങ്കര സംസാരിക്കുന്നു.

Scroll to Top