വേദന സംഹാരി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍; 100 മില്ലിഗ്രാമില്‍ കൂടുതലുള്ള ”നിമെസുലൈഡ്” ഗുളികകള്‍ക്ക് നിരോധനം

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതലുള്ള ”നിമെസുലൈഡ്” ഗുളികളാണ് നിരോധിച്ചത്. നിരോധനം ആരോഗ്യപരമായി ഉണ്ടാകുന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടി. 100 മില്ലിഗ്രാമില്‍ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ മരുന്നുകളുടെ നിര്‍മ്മാണവും വില്‍പ്പനയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

ആരോഗ്യത്തിന് ഹാനികരമാകാന്‍ സാധ്യതയുള്ളതിനാല്‍ വേദനസംഹാരിയുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. 100 മില്ലിഗ്രാമില്‍ കൂടുതലുള്ള നിമെസുലൈഡിന്റെ വില്‍പ്പനയും വിതരണവും നിരോധിച്ചതായി ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.ഇന്ത്യയിലെ പരമോന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് തീരുമാനം.

100 മില്ലിഗ്രാമില്‍ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ എല്ലാ ഓറല്‍ ഫോര്‍മുലേഷനുകളും ഉപയോഗിക്കുന്നത് മനുഷ്യര്‍ക്ക് അപകടസാധ്യതയുണ്ടാക്കുമെന്നും പ്രസ്തുത മരുന്നിന് സുരക്ഷിതമായ ബദലുകള്‍ ലഭ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

പൊതുതാല്‍പ്പര്യാര്‍ത്ഥം, മനുഷ്യ ഉപയോഗത്തിനായി രാജ്യത്ത് പ്രസ്തുത മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ നിരോധിക്കേണ്ടത് ആവശ്യവും ഉചിതവുമാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അതിനാല്‍, 1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിന്റെ (1940 ലെ 23) സെക്ഷന്‍ 26A പ്രകാരം , കേന്ദ്ര സര്‍ക്കാര്‍ 100 മില്ലിഗ്രാമില്‍ കൂടുതലുള്ള ”നിമെസുലൈഡ്” മരുന്നുകളുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ പുറത്തിറക്കുന്നത് നിരോധിച്ചിരിക്കുന്നു.

Scroll to Top