സംരംഭകത്വ മേഖലയിലേക്ക് ഓക്‌സിലറി ഗ്രൂപ്പും കുടുംബശ്രീയോടൊപ്പം ഓക്‌സിലറി ഗ്രൂപ്പും സംരംഭകരാകാന്‍ തയാറെടുക്കുന്നു

ഓക്‌സിലറി ഗ്രൂപ്പിന്റെ ജില്ലാതല സംഗമത്തിനു ശേഷം ബ്ലോക്ക് തല യോഗങ്ങള്‍ നടന്നുവരികയാണ്.
മഞ്ചേശ്വരം ബ്ലോക്ക് ഓക്‌സിലറി ഗ്രൂപ്പ് സംഗമം മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ചു നടന്നു.
ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് ഉദ്ഘാടനം ചെയ്തു.
മംഗല്‍പ്പാടി സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുശീല. കെ.വി.അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളില്‍ പൊസടി ഗുംബെ ടൂറിസം പദ്ധതി, ലേഡീസ് ജിം, വീഡിയോഗ്രാഫി, എഡിറ്റിംഗ്, യക്ഷഗാനമടക്കമുള്ള കലാരൂപങ്ങളുടെ ട്രൂപ്പ് തുടങ്ങുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. അസി. ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം കിഷോര്‍, ഡി പി എം മാരായ രേഷ്മ, മനു.എസ്, യദുരാജ്, ആതിര, ശ്യാമിലി, സംഗീത, ശിവന്യ, ജയശ്രീ, സച്ചിന്‍ രാജ് സംസാരിച്ചു.

Scroll to Top