തൃക്കരിപ്പൂര്‍ ഹോട്ടല്‍ അക്രമം കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

അറസ്റ്റിലായ നാല് പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

തൃക്കരിപ്പൂര്‍:
ടൗണിലെ പൊഗോപ് റസ്റ്റോറന്റില്‍ പുതുവല്‍സര പിറവിക്ക് തൊട്ടുമുമ്പ് നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍
അറസ്റ്റിലായ നാല് പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പയ്യന്നൂര്‍ കാര സ്വദേശികളായ അദ്വൈതി,
ശ്രീജിത്ത് , ഷാജിത്ത്,
നിഖില്‍ എന്നിവരെയാണ്
റിമാന്‍ഡ് ചെയ്തത്.
റസ്റ്റോറന്റിലുണ്ടായ അക്രമ
സംഭവത്തില്‍ പോലീസ് 19 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
റസ്റ്റോറന്റില്‍ അക്രമം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂര്‍ യൂണിറ്റ് നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പ്രതിഷേധ
യോഗവും നടത്തി.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Scroll to Top