വീണ്ടും വെടിക്കെട്ട് ഫിഫ്റ്റിയുമായി വൈഭവ് സൂര്യവന്‍ഷി, കൂടെ ആരോണ്‍ ജോര്‍ജും, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം

ബനോനി: ദക്ഷിണാഫ്രിക്ക അണ്ടര്‍ 19നെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം
മത്സരത്തിലും വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ഇന്ത്യ അണ്ടര്‍ 19 ക്യാപ്റ്റന്‍ വൈഭവ് 1 സൂര്യവന്‍ഷി. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19നെതരായ മൂന്നാം ഏകദിനത്തില്‍ ടോസ് – നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 119 റണ്‍സെന്ന നിലയിലാണ്. 36 പന്തില്‍ 59 റണ്‍സുമായി വൈഭവ് സൂര്യവന്‍ഷിയും 44 പന്തില്‍ 56 റണ്‍സുമായി മലയാളി താരം ആരോണ്‍ ജോര്‍ജും ക്രീസില്‍.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വൈഭവ് 24 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. അഞ്ച് ഫോറും നാലു സികം അടിച്ചാണ് വൈഭവ് അര്‍ധസെഞ്ചുറിയിലെത്തിയത്. വൈഭവിനൊപ്പം തകര്‍ത്തടിച്ച ആരോണ്‍ ജോര്‍ജും മോശമാക്കിയില്ല. 32 പന്തില്‍ ആരോണും അര്‍ധസെഞ്ചുറി തികച്ചു. 10 ബൗണ്ടറികളാണ് ആരോണ്‍ പറത്തിയത്. നേരത്തെ മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ അണ്ടര്‍ 19 പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആരോണ്‍ ജോര്‍ജിന് പുറമെ മലയാളി താരം മുഹമ്മദ് ഇനാനും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.

ഇന്ത്യ അണ്ടര്‍ 19 പ്ലേയിംഗ് ഇലവന്‍: ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവംശി(ക്യാപ്റ്റന്‍),വേദാന്ത് ത്രിവേദി,അഭിഗ്യാന്‍ കുണ്ടു,ഹര്‍വന്‍ഷ് പംഗലിയ,ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍,മുഹമ്മദ് എനാന്‍, ഹെനില്‍ പട്ടേല്‍, ഉദ്ധവ് മോഹന്‍, കിഷന്‍ കുമാര്‍ സിംഗ്.

Scroll to Top