സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പര്‍ പ്ലേറ്റ് സീരീസ്. KL-90 സീരീസില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. കേന്ദ്ര സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും പുതിയ സീരീസ് നല്‍കും. കരട് നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങി.
KSRTC വാഹനങ്ങള്‍ KL 15 ല്‍ ആരംഭിക്കുന്നതുപോലെയാണ് സംസ്ഥാന സര്‍ക്കാറിന് കീഴിലെ എല്ലാ വാഹനങ്ങള്‍ക്കും ഏകീകൃത നമ്പര്‍ സീരീസ്. സര്‍ക്കാര്‍ വാഹനങ്ങള്‍- KL-90, KL 90D എന്നീ നമ്പറുകളായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ KL 90A, KL 90E നമ്പര്‍ ആയിരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 ല്‍ തുടങ്ങും. 90 കഴിഞ്ഞാല്‍ KL-90D സീരിസാകും. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A യില്‍ തുടങ്ങും, ശേഷം KL 90E രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കും. KL 90B, KL 90F രജിസ്‌ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.
അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവക്ക് KL 90Cയും അവസാനിച്ചാല്‍ KL 90G സീരീസിലും രജിസ്‌ട്രേഷന്‍ നല്‍കും. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. വാഹനങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുമ്പോള്‍ വാഹന രജിസ്‌ട്രേഷന്‍ മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്. മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും.




