യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി വിന്‍ ടച്ച് ഹോസ്പിറ്റല്‍,ഐ ഫൗണ്ടേഷന്‍ കാസര്‍കോട് എന്നിവയുടെ സഹകരണത്തോടെ നവംബര്‍ 2ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മൊഗ്രാല്‍. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിന്‍ ടച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കാസര്‍കോട്, സുരേഷ് ബാബു ഐ ഫൗണ്ടേഷന്‍ കാസര്‍കോട് എന്നിവയുടെ സഹകരണത്തോടെ 2025 നവംബര്‍ 2ന് ഞായറാഴ്ച മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഡോ:സുരേഷ് ബാബു(കണ്ണ് രോഗ വിദഗ്ധന്‍,എംഡി:ഐ ഫൗണ്ടേഷന്‍ കാസര്‍കോട്്)ഡോ:ഹാസിബ് തൊണ്ടികോടന്‍(എംഡി:ശിശുരോഗ വിദഗ്ധന്‍) വാസുദ മുല്‍ക്കി(ഇഎന്‍ പി സര്‍ജന്‍)ഡോ: മുഹമ്മദ് ഇസുദ്ദീന്‍(അസ്ഥിരോഗ വിദഗ്ധന്‍) ഡോ:അരുന്ധതി രാംദാസ് ആര്‍(ജനറല്‍ സര്‍ജന്‍)തുടങ്ങിയ വിദഗ്ധരമായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. ക്യാമ്പില്‍ സൗജന്യ ഷുഗര്‍,ബിപി പരിശോധനയും നടത്തും.നേത്ര പരിശോധനയില്‍ ലഭ്യമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും.

മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുകയെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിട്ടുള്ള നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
9746607509
8075611788
8848835426

Scroll to Top