തിരുവനന്തപുരം: സെക്കന്തരാബാദ് ഡിവിഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍
അതുവഴിയുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗൊരഖ്പുര്‍- തിരുവനന്തപുരം നോര്‍ത്ത് രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12511) ഫെബ്രുവരി 12, 13 തീയതികളിലും തിരുവനന്തപുരം നോര്‍ത്ത്-ഗൊരഖ്പുര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12512) ഫെബ്രുവരി 10, 11 തീയതികളിലും സര്‍വീസ് നടത്തില്ല.
ബറൗണി- എറണാകുളം രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് (12521) 9 നും എറണാകുളം-ബറൗണി രപതിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12522) 13 നും കോര്‍ബ-തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ( 22647) ജനുവരി 28, 31 ഫെബ്രുവരി 4, 7, 11, 14 തീയതികളിലും തിരുവനന്തപുരം നോര്‍ത്ത്- കോര്‍ബ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22648) ജനുവരി 26, 29 ഫെബ്രുവരി 2, 5, 9, 12 തീയതികളിലും റദ്ദാക്കി.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകള്‍ റദ്ദാക്കി




