ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങള് ഇവയാണ്! അറിയാം
ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയര്ത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാര്ഡിയോളജിസ്റ്റുമാര് മുന്നറിയിപ്പും നല്കുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങള്, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കില് ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം വിദഗ്ധര് മുന്നറിയിപ്പ് നല്കുകയാണ്. അപകടാവസ്ഥയില് എത്തുന്നതിന് മുമ്പ് ഒരു സൂചനപോലും നമുക്ക് ലഭിച്ചെന്ന് വരില്ല. ഒളിഞ്ഞിരിക്കുന്ന പല ലക്ഷണങ്ങളും പുറത്ത് വരിക അവസാന നിമിഷമാകും.
ഇത്തരത്തില് അദൃശ്യമായി അല്ലെങ്കില് നിശബ്ദമായി ശരീരത്തിലുണ്ടാകുന്ന അപകടകരമായ ഘടകങ്ങളെ തിരിച്ചറിയാം.
ഒന്നാമത്തേത് അമിതമായ രക്തസമ്മര്ദമാണ്. ഹൈപ്പര്ടെന്ഷന് എന്ന ഈ അവസ്ഥയില് ധമനികള് അമിതമായ സമ്മര്ദം നേരിടുന്നു. ഇതോടെ ധമിനികളുടെ ഭിത്തികളില് കേടുപാടുകള് സംഭവിക്കും. മാത്രമല്ല പ്ലാക്കുകള് അടിഞ്ഞുകൂടാനും തുടങ്ങും. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടും. രണ്ടാമത്തേത് അമിതമായ കൊളസ്ട്രോള് നിലയാണ്. പ്രത്യേകിച്ച് ഉയര്ന്ന എല്ഡിഎല് അല്ലെങ്കില് കുറഞ്ഞ എച്ച്ഡിഎല് നിലയാകും ചിലരില് കാണപ്പെടുക. നിങ്ങളുടെ രക്തകുഴലില് എന്തെങ്കിലും ബ്ലോക്കുകള് ഉണ്ടെങ്കില് ഇവ ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താത്ത സാഹചര്യമുണ്ടാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും സൂക്ഷിക്കേണ്ട കാര്യമണ്. പ്രമേഹം അല്ലെങ്കില് ഗ്ലൂക്കോസിന്റെ അളവ് രക്തത്തില് കൂടുതലാണെങ്കില് സമയം പോകും തോറും ഇത രക്തകുഴലുകളെ ബാധിക്കാന് തുടങ്ങും. പക്ഷേ തിരിച്ചറിയുന്നത് പതിയെ ആകും
പുകവലിയാണ് മറ്റൊരു വില്ലന്. പലര്ക്കും ഇതിന്റെ ദൂശ്യവശങ്ങളെ കുറിച്ച് ബോധമുണ്ടെങ്കിലും ആ ശീലം ഉപേക്ഷിക്കാന് തയ്യാറാവില്ല. പതിയെ പതിയെ ലക്ഷണങ്ങള് കാണിച്ചു തുടങ്ങുമ്പോഴേക്കും അതിന് മുമ്പ് വരെ ശരീരത്തിന് ഉണ്ടായ മാറ്റങ്ങള് മനസിലാക്കാന് കഴിഞ്ഞിട്ടുണ്ടാവില്ല. അതായത് മേല്പ്പറഞ്ഞ ഘടകങ്ങള് മൂലം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള് പെട്ടെന്ന് കാണാനോ മനസിലാക്കാനോ ഒരാള്ക്ക് കഴിഞ്ഞെന്ന് വരില്ല. ഇവ നിശബ്ദമായിരിക്കും. പലരും നെഞ്ച്വേദനയെ മാത്രമാണ് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണമായി കണക്കാക്കിയിട്ടുള്ളു. എന്നാല് മേല്പ്പറഞ്ഞ നിശബ്ദമായി പ്രവര്ത്തിക്കുന്ന ഘടകങ്ങള് ഹൃദയാഘാതത്തിന്റെ സാധ്യത കൂട്ടും.




