തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. പവന് 200 രൂപയാണ് കുറഞ്ഞതെങ്കിലും സ്വര്‍ണവില ഇപ്പോഴും 90,000 ത്തിന് മുകളില്‍ തന്നെയാണ്. ഇന്നലെ രണ്ട് തവണയായി 1,320 രൂപ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇത് സ്വര്‍ണാഭരണ ഉപഭോക്താക്കളെ വീണ്ടും ആശങ്കയിലാക്കിയിരുന്നു. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 90,200 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിനടുത്ത് നല്‍കണം.
അന്താരാഷ്ട്ര സ്വര്‍ണ്ണ നിരക്കുകഴിലുണ്ടാകുന്ന ഇടിവാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. യുഎസ് ഫെഡ് നിരക്ക് കുറച്ചതിന്റെ പ്രതീക്ഷകള്‍ മങ്ങുന്നതും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മെച്ചപ്പെടുന്നതും സ്വര്‍ണ്ണത്തിന്റെ വില കുറയുന്നതിന് കാരണമാകുന്നുണ്ട്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഇന്നത്തെ വില വിവരങ്ങള്‍
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11275 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9270 രൂപയാണ്. ഒരു ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7215 രൂപയാണ്. ഒരു ഗ്രാം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4680 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വില 157 രൂപയാണ്.




