കേരളോത്സവം 2025, ഗീന്‍ സ്റ്റാര്‍ എരിയാലിന് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹാദരവ്

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം 2025 മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ഓവറോള്‍ ചാമ്പ്യന്‍സ് ചടങ്ങില്‍ വച്ച് കേരളോത്സവം 2025 പ്രചരണാര്‍ത്ഥം ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘാടക സമിതി ഏറ്റെടുത്ത് നടത്തിയ കൂട്ടയോട്ടം, കാരംസ് ടൂര്‍ണ്ണമെന്റ് സംഘാടക സമിതിക്കുള്ള സ്‌നേഹാദരവ് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസലിന്റെ സാനിധ്യത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി: പ്രശാന്ത് കുമാര്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് ഭാരവാഹികളായ കുഞ്ഞാലി എരിയാല്‍ ഹബീബ് എരിയാല്‍ എന്നിവര്‍ക്ക് സ്‌നേഹാദരവ് കൈമാറുന്നു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുളങ്കര മെമ്പര്‍മാരായ സമ്പത്ത് കുമാര്‍, റാഫി എരിയാല്‍, നൗഫല്‍ പുത്തൂര്‍, ധര്‍മ്മപാലന്‍, അസ്മിന ഷാഫി, ഗിരീഷ് മജല്‍ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. പ്രമോദ് ടി.എസ്, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ നജീബ് കുന്നില്‍ ,മാഹിന്‍ കുന്നില്‍, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങളായ അനീഷ്, ജിജിന്‍, ബഷീര്‍ , ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കെ വൈ സി കുന്നില്‍ ക്ലബ്ബ് ഭാരവാഹികളും റണ്ണേഴ്‌സ് ജാസ് ബദര്‍നഗര്‍ ക്ലബ് ഭാരവാഹികളും മറ്റു ക്ലബ് അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു

Scroll to Top