തിരുവനന്തപുരം : ചെറുകിട വ്യവസായത്തിലൂടെ ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ജാബിര്‍ സുല്‍ത്താനെ തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപത്തില്‍ നടന്ന കലാകായിക കൂട്ടായ്മയുടെ വിപുലമായ അനുമോദന ചടങ്ങില്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദരിച്ചു കൂടാതെ വനിതാ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള ക്യാപ്റ്റനുമായ ആര്യ ശ്രീ എയും വനിത ഫുട്‌ബോള്‍ താരം മാളികവിക യും ഫുട്‌ബോള്‍ കോച്ച് നിതീഷിനെയും കൂടാതെ കേരളത്തിലെ വ്യത്യസ്ത മേഖലയിലുള്ള കലാകായിക താരങ്ങളെയും വേദിയില്‍ അനുമോദിച്ചു തുടര്‍ന്ന് നടന്ന സാംസ്‌കാരിക പരിപാടിയില്‍ അഡ്വക്കറ്റ് V K പ്രശാന്ത് MLA, കൗണ്‍സിലര്‍ V V രാജേഷ് മറ്റു സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു യോഗം ശ്രീ സുരേഷ് കുമാര്‍ നിയന്ത്രിച്ചു എം മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ച യോഗം പി ഗോപകുമാര്‍ സ്വാഗതവും സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു തുടര്‍ന്ന് പ്രഗല്‍ഭ ഗായകന്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഗാനമേളയും മറ്റു കലാവിരുന്നും നടത്തപ്പെട്ടു
ദേശീയ അവാര്‍ഡ് ജേതാവ് ജാബിര്‍ സുല്‍ത്താന്‍ കാസര്‍ഗോഡിനെ മന്ത്രി ശിവന്‍കുട്ടി ആദരിച്ചു




