ബേക്കല്‍ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം പ്രൊമോ വീഡിയോ പ്രകാശനം ചെയ്തു

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ ജി എഫ് എച്ച് എസ് എസ് ബേക്കലില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രമോ വീഡിയോ വിവി രാമുണ്ണി പ്രകാശനം ചെയ്തു.
പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍ സി കെ വേണു അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അരവിന്ദ കെ, വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍
വി പ്രഭാകരന്‍, അച്യുതന്‍ കെ ജി,ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍
സി എച്ച് നാരായണന്‍, ശ്രീധരന്‍ കെ വി, വിനോദ് കണ്ണോല്‍, ഹാരിസ് എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ സുനില്‍കുമാര്‍ സ്വാഗതവും ഷെയ്ക്ക് അഷറഫ് നന്ദിയും പറഞ്ഞു.

Scroll to Top