ജന്മദിനാഘോഷം വ്യത്യസ്തമാക്കി ഡോക്ടര്‍ ജനാര്‍ദ്ദന നായക്

കാസര്‍കോട്: ജന്മദിനാഘോഷങ്ങള്‍ എന്നും വ്യത്യസ്തമാക്കുകയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ ജനാര്‍ദ്ദന നായക്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജന്മദിനത്തില്‍ രക്തദാനം നിര്‍വ്വഹിക്കുമായിരുന്ന ഡോക്ടര്‍ ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞതിനാല്‍ സഹപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയാണ് ഇത്തവണ ജന്മദിനം ആഘോഷിച്ചത്. കുടുംബശ്രീ വളണ്ടിയര്‍മാര്‍ക്കും ആശുപത്രി ബോയ് സുന്ദരനും പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചു, എ.ആര്‍.ടി ജീവനക്കാര്‍ക്കും, എസ്.ടി പ്രൊമോട്ടേര്‍സിനും, റിസപ്ഷന്‍ സ്റ്റാഫിനും ഹാന്‍ഡ് ബാഗുകള്‍ നല്‍കി. ബ്ലഡ് ബാങ്കിലേക്ക് വാട്ടര്‍ ഫില്‍റ്ററും നല്‍കി. പ്രധാന ദിനങ്ങളെ വ്യത്യസ്തതകളാല്‍ ആഘോഷമാക്കുന്ന ഡോക്ടര്‍ സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്.

Scroll to Top