കാസര്‍കോട്: മണ്ഡലത്തിലെ വിവിധ ബ്രാഞ്ചുകളെ പങ്കെടുപ്പിച്ചു കൊണ്ട് എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സമാപിച്ചു.
ഉളിയത്തടുക്ക ഗ്രീന്‍ ഫീല്‍ഡ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കപ്പെട്ട ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് സവാദ് സി.എ ഉദ്ഘാടനം ചെയ്തു, ജില്ല ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ , ജില്ല ട്രഷറര്‍ ആഷിഫ് ടി ഐ, ജില്ല സെക്രട്ടിമാരായ സിദ്ധിക്ക് പെര്‍ള, മുനീര്‍ എ എച്ച്, മണ്ഡലം പ്രസിഡന്റ് സക്കരിയ കുന്നില്‍, കബീര്‍ ബ്ലാര്‍കോട്, അബ്ദുല്‍ സലാം എന്‍ യു, ബഷീര്‍ ബി.ടി, ലത്തീഫ് എരിയാല്‍, സക്കരിയ മുട്ടത്തോടി തുടങ്ങിയവര്‍ പങ്കെടുത്തു.
ഉല്‍ഘാടന സെക്ഷനില്‍ പിഎം ശ്രീ ക്കെതിരെ പ്രതിഷേധം നടന്നു
കൂടാതെ ഫലസ്തീന്‍ ഐക്യധാര്‍ട്യ സംഗമവും നടത്തി
പുതുതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്ന നിരവധി പേര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി
അഡ്വക്കറ്റായി എന്റോള്‍മെന്റ് ചെയ്ത സഹോദരന്‍ ഇര്‍ഫാന്‍ മുഹമ്മദിന് സ്നേഹോപഹാരം നല്‍കി
22 ടീമുകള്‍ പങ്കെടുത്ത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ആവേശകരമായ 40 മത്സരങ്ങള്‍ക്കൊടുവില്‍ സുഡാപി ഫ്രം ചേരങ്കൈ ചാമ്പ്യന്‍മാരായി. ഫൈനലില്‍ ആര്‍ & ജി നായിമാര്‍മൂലയെ 12 റണ്‍സിനാണ് ചേരങ്കൈ പരാജയപ്പെടുത്തിയത്.
വിജയികള്‍ക്കുള്ള ട്രോഫിയും ക്യഷ് അവാഡും എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ സമ്മാനിച്ചു.




