ചെമ്മനാട്:
സ്വീം & ഈറ്റ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെമ്മനാട് വൈ എം എം എ ഹാളില്‍ വെച്ച് അബ്ലസ് ഷംനാട് എഴുതിയ ‘സര്‍ക്കീട്ടടി’പുസ്തക ചര്‍ച്ചയും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു.
മഹ്റൂഫ് എം കെ കടവത്ത് പുസ്തക ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ചര്‍ച്ചയില്‍ റിട്ട. ഡി.വൈ.എസ്.പി. പി ഹബീബ് റഹ്‌മാന്‍, റിട്ട എ.ഇ.ഒ. ഷരീഫ് കുരിക്കള്‍,ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ സലാം ബാഖവി, നാസര്‍ കുരിക്കള്‍, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ എ ബദറുല്‍ മുനീര്‍,റഷീദ് ചെമ്മനാട്, അന്‍വര്‍ ശംനാട് , മുഹമ്മദ് സബാഹ് ചെമ്മനാട് എന്നിവര്‍ സംസാരിച്ചു. ദേശിയ സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത കായിക താരങ്ങളായ സൈനുദ്ദീന്‍ ചെമ്മനാട്, മനോജ് എം, അദ്‌നാന്‍ ടി ച്ച് , ആയിഷത്ത് റൂഷ്ദ എന്നിവരെ പരിപാടിയില്‍ അനുമോദിച്ചു. മറുപടി പ്രസംഗത്തില്‍ ‘സര്‍കീട്ടടി ‘ യുടെ രചയിതാവ് അബ് ലസ് ശംനാട് പുസ്തകത്തെക്കുറിച്ചു സദസ്സിനോട് സംവദിച്ചു.ഖലീല്‍ സി എല്‍ നന്ദി പറഞ്ഞു
സര്‍ക്കീട്ടടി’ പുസ്തക ചര്‍ച്ചയും അനുമോദന ചടങ്ങും സംഘടിപ്പിച്ചു




