വിശ്വരാജിന്റെ അപരാജിത സെഞ്ച്വറി; പഞ്ചാബിനെ തോല്‍പ്പിച്ച് സൗരാഷ്ട്ര വിജയ് ഹസാരെ ഫൈനലില്‍

വിശ്വരാജിന്റെ അപരാജിത സെഞ്ച്വറി; പഞ്ചാബിനെ തോല്‍പ്പിച്ച് സൗരാഷ്ട്ര വിജയ് ഹസാരെ ഫൈനലില്‍

പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം 39 .1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ സൗരാഷ്ട്ര മറികടന്നു.

വിശ്വരാജ് ജഡേജയുടെ അര്‍ധ സെഞ്ച്വറിയും പ്രേരക് മങ്കാഡ്, ഹര്‍വിക് ദേശായി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് അനായാസ വിജയത്തിലേക്ക് സൗരാഷ്ട്രയെ നയിച്ചത്. വിശ്വരാജ് ജഡേജ 127 പന്തുകളില്‍ 18 ഫോറുകളും മൂന്ന് സിക്‌സറുകളും അടക്കം 165 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഹര്‍വിക് ദേശായി 64 റണ്‍സും പ്രേരക് മങ്കാഡ് 52 റണ്‍സും നേടി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി അമോല്‍പ്രീത് സിങ്(100 ) സെഞ്ച്വറി നേടി. പ്രഭ്‌സിമ്രാന്‍ സിങ് 87 റണ്‍സും രമണ്‍ദീപ് സിങ് 42 റണ്‍സും നേടി. സൗരാഷ്ട്രയ്ക്കായി ചേതന്‍ സക്കറിയ നാല് വിക്കറ്റുകള്‍ നേടി. ജനുവരി 18 ന് വിദര്‍ഭയോടാണ് ഫൈനല്‍ പോരാട്ടം. കര്‍ണാടകയെ സെമിയില്‍ തോല്‍പ്പിച്ചാണ് വിദര്‍ഭ കലാശപ്പോരിനെത്തുന്നത്.

Scroll to Top