ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതി നാടുവിടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിറ്റി കമ്മീഷണറുടെ അനുവാദത്തോടെ പൊലീസിന്റെ നീക്കം. റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് സ്ഥാപിക്കും. സംഭവത്തിന് ശേഷം യുവതിയുടെ വടകരയിലുള്ള വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു എന്നാല്‍ പിന്നീട് അറസ്റ്റ് ഭയന്നാണ് ഇവര്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് വീട്ടില്‍ നിന്ന് കടന്നുകളഞ്ഞത്.

ആദ്യഘട്ടത്തില്‍ അഭിഭാഷകനെ കണ്ട് മുന്‍കൂര്‍ ജാമ്യത്തിനായി യുവതി ശ്രമിക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു അതിന് ശേഷമാണ് ലുക്ക് ഔട്ട് നോട്ടീസ് എത്രയും വേഗം പൊലീസ് പുറത്തിറക്കുന്നതും.അതേസമയം, പൊലീസിനെതിരെ ആരോപണവുമായി ദീപകിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതി ഷിംജിത മുസ്തഫയ്ക്ക് രക്ഷപ്പെടാന്‍ പൊലീസ് അവസരമൊരുക്കിയെന്നാണ് ആരോപണം. പ്രധാന തെളിവ് ബസിലെ ദൃശ്യങ്ങളാണ്, പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ സമയം ലഭിച്ചെന്നും ബന്ധു വിജയ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ സമയം ലഭിച്ചു

മൊഴിയെടുത്ത ശേഷം യുവതിയെ പൊലീസ് നിരീക്ഷിക്കണമായിരുന്നു എന്നാല്‍ അതുണ്ടായില്ല അവര്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടുണ്ടാകാം. ദീപക്കാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ അപ്പോള്‍ തന്നെ അറസ്റ്റിലാകുമായിരുന്നില്ലേയെന്നും കുടുംബത്തിന് നീതി കെട്ടുമോ എന്ന് ആശങ്കയുണ്ടെന്നും ബന്ധു പറഞ്ഞു.

Scroll to Top