ബൈക്ക് മോഷണം; കാപ്പ കേസ് പ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍
എറണാകുളം: എറണാകുളം കാക്കനാട് തുതിയൂരിലെ ബൈക്ക് മോഷണത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍
ഈരാറ്റുപേട്ട സ്വദേശി ഫിറോസ്, പള്ളുരുത്തി സ്വദേശി ടോണി എന്നിവരാണ് പിടിയിലായത്.
ജനുവരി 13 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊല്ലം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് നടപടി. തുതിയൂരിലെ സുഹൃത്തിന്റെ വീടിന് മുന്നില്‍ വെച്ച ബൈക്കാണ് പ്രതികള്‍ മോഷ്ടിച്ചത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി ഇവര്‍ ഉപയോഗിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




