കൃപേഷ്-ശരത് ലാല്‍ മെമ്മോറിയല്‍ ട്രോഫി ജില്ലാ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

കൃപേഷ്-ശരത് ലാല്‍ മെമ്മോറിയല്‍ ട്രോഫി ജില്ലാ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കൃപേഷ്-ശരത് ലാല്‍ മെമ്മോറിയല്‍ ട്രോഫി ജില്ലാ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രകാശനം ചെയ്തു. ലോഗോ യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരിക്ക് കൈമാറിയാണ് പ്രകാശന ചടങ്ങ് നടന്നത്.

ഫെബ്രുവരി 14, 15 തീയതികളിലായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളെ പങ്കെടുപ്പിച്ച് ഉളിയത്തടുക്കയില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുക.

ചടങ്ങില്‍ എ.ഐ.സി.സി മീഡിയ കോഓര്‍ഡിനേറ്റര്‍ മനാഫ് നുള്ളിപ്പാടി, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി നോയല്‍ ടോം ജോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ഇമ്ത്തിയാസ് ഡഫ്‌കോണ്‍, വസീം പുത്തൂര്‍, അഖില്‍, അന്‍സാരി കോട്ടക്കുന്ന് എന്നിവരും സന്നിഹിതരായിരുന്നു.

Scroll to Top