ഒന്നരവയസുകാരനെ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നരവയസുകാരന്‍ വിയാനെ ശരണ്യ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.

കണ്ണൂര്‍: കണ്ണൂര്‍ തയ്യില്‍ ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി. ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നരവയസുകാരന്‍ വിയാനെ ശരണ്യ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ആണ്‍സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്.

Scroll to Top