ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി


ആലംപാടി: നാല്‍ത്തടുക്കയിലെ നിര്‍ധന കുടുംബത്തിലെ പ്രയാസം അനുഭവിക്കുന്ന രോഗിയായ സഹോദരന് ചികിത്സാ സഹായവുമായി ആസ്‌ക് ആലംപാടി. ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ(10000) നല്‍കി. ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജിസിസി അംഗം ജാബു വെള്ളെരിക്കുണ്ട് ആസ്‌ക് പ്രസിഡന്റ് സിദ്ദിഖ് എമ്മിന് കൈമാറി.ക്ലബ് ജനറല്‍ സെകട്ട്രി ജീലാനി,സംസി വെല്‍കം,നൗഷാദ് മിഹ്‌റാജ്,എസ് അബ്ദുല്‍ റഹ്‌മാന്‍, മിര്‍ഷാദ് മേനത്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Scroll to Top