മൊഗ്രാല്‍ ജീവിഎച്ച് എസ് എസ്:ഇംഗ്ലീഷ് ലേണിംഗ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

മൊഗ്രാല്‍.ഇംഗ്ലീഷ് പരീക്ഷ അനായാസമാക്കുന്നതിനായി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജി.വി.എച്ച്.എസ്.എസ് മൊഗ്രാലില്‍ ഇംഗ്ലീഷ് ലേണിംഗ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.പ്രിന്‍സിപ്പാള്‍… അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഇംഗ്ലീഷ് അധ്യാപിക ലസിത പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.പി.ടി.എ.വൈസ്പ്രസിഡന്റ് റിയാസ് കരീം പരിപാടി ഉദ്ഘാടനം ചെയ്തു.വി.എച്ച്.എസ്.ഇ.പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ്ജ് ഡോ.വിനോദ്, ഹെഡ്മാസ്റ്റര്‍ ജി ജയറാം എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.വിദ്യാര്‍ത്ഥി പ്രതിനിധി ഉനീഷ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

ഫോട്ടോ:മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് ഇംഗ്ലീഷ് ലേണിങ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top