ദേശീയ പാത വികസനം കാസര്‍ഗോഡ് എംപിയുടെ പരിശ്രമം ഫലം കണ്ടു – ആദ്യ റീച്ചില്‍ 5 ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ക്കു കേന്ദ്ര അനുമതി ലഭിച്ചതായി എംപി

കാസര്‍ഗോഡ് മണ്ഡലത്തില്‍ പെടുന്നതും തലപ്പാടി മുതല്‍ ആരംഭിച്ചു തളിപ്പറമ്പ റീച്ചില്‍ അവസാനിക്കുന്ന ദേശീയ പാത വികസന പദ്ധതിയില്‍ ഏറ്റവും വലിയ കീറാമുട്ടിയായിരുന്നു വിവിധ പ്രദശങ്ങളില്‍ സാധാരണക്കാരായ പൊതു ജനങള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള അവസരം ലഭിക്കുക എന്നത് വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചു പലതവണ പ്രത്യേകിച്ച് 2024 ഡിസംബര്‍ മുതല്‍ അവസാനം 2025 സെപ്റ്റംബര്‍ വരെ കേന്ദ്ര ഗതാഗത മന്ത്രിക്കു നിരവധി കത്തുകള്‍ അയച്ചും നേരില്‍ കണ്ടു പല തവണ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ റീച്ചില്‍ അഞ്ചു സ്ഥലങ്ങളില്‍ ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ക്കു അനുമതി നല്‍കിയതെന്നും ഇത് സംബന്ധിച്ചു ദേശീയ പാത അതോറിറ്റി അധികൃതര്‍ രേഖാമൂലം അറിയിപ്പ് നല്‍കിഎന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അറിയിച്ചു .

നാളിതുവരെയായി കഴിഞ്ഞ കാലങ്ങളില്‍ പാര്‍ലമെന്റ് സമ്മേളനത്തിലടക്കം ഈ വിഷയം അവതരിപ്പിച്ചതിന്റയും നിതാന്ത പരിശ്രമത്തിന്റെയും ഫലമാണ് ഈ നേട്ടം കൈവരിക്കനായത് എന്നും ഇനിയും പത്തോളം സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ചെര്‍ക്കള മുതല്‍ തളിപ്പറമ്പ് വരെയുള്ള തൊട്ടടുത്ത റീച്ചുകളില്‍ കൂടി കാല്‍ നടയാത്രക്കാര്‍ക്കുള്ള പ്രത്യേകം സംവിധാനമായ ഫുട് ഓവര്‍ ബ്രിഡ്ജുകളും സാധ്യമായ ഇടങ്ങളില്‍ അണ്ടര്‍ പാസുകളും മറ്റും അധികൃതര്‍ അനുവദിച്ച തരേണ്ടതു ണ്ടെന്നും അടുത്ത ആഴ്ച നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് സമ്മേളന കാലത്തു വീണ്ടും കേന്ദ്ര മന്ത്രിയെ കണ്ടു ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ക്കു അനുമതി നല്‍കിയത്തിനു മണ്ഡലത്തിലെ ജങ്ങള്‍ക്കു വേണ്ടി പ്രത്യേകം നന്ദി അറിയിക്കുമെന്നും, കൂടാതെ ഇനിയും അനുമതി കാത്തു കിടക്കുന്ന പത്തോളംഫുട്ഓവര്‍ ബ്രിഡ്ജ് -അല്ലെങ്കില്‍ അണ്ടര്‍പാസ്സുകള്‍ക്കു വേണ്ടി പ്രത്യേകം അഭ്യര്‍ത്ഥന നടത്തികൊണ്ടു മറ്റു റീച്ചുകളില്‍ കൂടി ഉടനടി ഫുട് ഓവര്‍ ബ്രിഡ്ജ്ടു പോലുള്ള യാത്ര സൗകര്യങ്ങള്‍ക്ക് ഉടനടി അനുമതി ലഭ്യമാക്കുമെന്നും ഇതിനായി സഭ സമ്മളന കാലത്തു ന്യൂ ഡല്‍ഹിയില്‍ വെച്ച് ഒരിക്കല്‍ കൂടി കേന്ദ്ര മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്നും എംപി അറിയിച്ചു .ഈ ഉദ്യമത്തിന് പിന്നില്‍ സഹായിച്ച മുഴുവന്‍ ആളുകളെയും, സംഘടനകളെയും കൂടാതെ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയും അനുമതി ഉത്തരവ് കോപ്പികള്‍ അയച്ചു നല്‍കിയ കണ്ണൂര്‍ തിരുവനന്തപുരം എന്നിവിടങ്ങളിലെ ദേശീയ പാത ഓഫീസിലെ ജീവനക്കാര്‍ക്കും എംപി പ്രത്യേകം നന്ദി അറിയിച്ചു

Scroll to Top