പൂനെ-എറണാകുളം എക്സ്പ്രസില്‍ രണ്ട് വയസുകാരനെ ഉപേക്ഷിച്ച നിലയില്‍; സംരക്ഷണം ഏറ്റെടുത്ത് ചൈല്‍ഡ് ലൈന്‍
കൊച്ചി : രണ്ട് വയസുകാരനെ ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍. പൂനെ-എറണാകുളം എക്സ്പ്രസിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ സംരക്ഷണം നിലവില്‍ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ മാസം 17 തീയതിയാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ മാതാപിതാക്കളെ കുറിച്ച് അറിവുള്ളവര്‍ റെയില്‍വേ പൊലീസില്‍ ബന്ധപെടണമെന്നും ആവശ്യപ്പെട്ടു. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ വെച്ചാണ് ട്രെയിനില്‍ ഒരു കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നത് യാത്രകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാര്‍ കുഞ്ഞിനോട് വിവരങ്ങള്‍ അന്വേഷിക്കുകയും കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലായതോടെയാണ് റെയില്‍വേ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണെന്ന നി?ഗമനത്തിലാണ് പൊലീസ്. ഇത്രയും ദിവസമായിട്ടും കുഞ്ഞിനെ തിരക്കി ആരും എത്താത്തതിനാല്‍ ആണ് റെയില്‍വേ പൊലീസ് ഇത്തരം ഒരു പത്രകുറിപ്പ് ഇറക്കിയിരിക്കുന്നത്.




