പാകിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമോ? പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മൊഹ്സിന്‍ നഖ്വി
ടി20 ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനാിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും കൂടിക്കാഴ്ച്ച നടത്തി.
ഈ വിഷയത്തില്‍ നടപടി ജനുവരി 30 വെള്ളിയാഴ്ച്ചയോ ഫെബ്രുവരി 2 തിങ്കളാഴ്ച്ചയോ ഉണ്ടായേക്കുമെന്ന് നഖ്വി അറിയിച്ചു.
‘പ്രാധാനമന്ത്രിയുമായി ഒരു പ്രൊഡക്റ്റീവ് മീറ്റിങ് കഴിഞ്ഞു. ഐസിസിയുമായുള്ള പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. എല്ലാ സാധ്യതകളും മുന്‍ നിരത്തി ഒരു തീരുമാനം എടുക്കും അത് വെള്ളിയാഴ്ച്ചയോ തിങ്കളാഴ്ച്ചയോ പുറത്ത് വിടും,’ നഖ്വി പറഞ്ഞു.
ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമാണ് നഖ്വിയുടെ സ്റ്റേറ്റ്മെന്റ്. അതേസമയം ലോകകപ്പ് കളിക്കാനുള്ള പാകിസ്ഥാന്‍ നിരയെ ഞായറാഴ്ച്ച പ്രഖ്യാപിച്ചിരുന്നു.




