കെ റെയില്‍ വിട്ടു; RRTS അതിവേഗ പാതയുമായി കേരളം, മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍പാത എന്ന സ്വപ്പ്ന പദ്ധതിക്ക് പുതിയ രൂപം നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ നീളത്തില്‍ ‘റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം’ (RRTS) നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. നേരത്തെ പ്രഖ്യാപിച്ചിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും സാങ്കേതിക അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അടുത്തിടെ ഇ.ശ്രീധരന്‍ കേന്ദ്രത്തിന്റെ അനുമതിയോടെ എന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ച അതിവേഗ റെയില്‍പാത പദ്ധതിയേയും തള്ളിക്കൊണ്ടാണ് പുതിയ നീക്കം. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള പദ്ധതിയായിരുന്നു ശ്രീധരന്റേത്. ഇതിന് ഡിപിആര്‍ തയ്യാറാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡിഎംആര്‍സിയോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഡിപിആര്‍ തയ്യാറാക്കുന്നതിനായി പൊന്നാനിയില്‍ ഓഫീസ് തുറക്കുമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ നീക്കങ്ങള്‍. കേന്ദ്ര റെയില്‍ മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാനത്ത് റെയില്‍വേ ചുമതയുള്ള മന്ത്രിയെന്ന നിലയില്‍ തനിക്ക് ഒരു അറിയിപ്പും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ലെന്ന് വി.അബ്ദുറഹിമാനും പറഞ്ഞിരുന്നു.

വേഗത: മണിക്കൂറില്‍ 160 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാം.
2
നടന്‍ കമല്‍ റോയ് അന്തരിച്ചു, ഉര്‍വശിയുടേയും കല്‍പനയുടേയും…
നിര്‍മ്മാണ രീതി: പരിസ്ഥിതി ആഘാതവും ഭൂമിയേറ്റെടുക്കലും കുറയ്ക്കുന്നതിനായി തൂണുകള്‍ക്ക് മുകളിലൂടെയുള്ള (Elevated) പാതയ്ക്കാണ് മുന്‍ഗണന. ജനസാന്ദ്രതയേറിയ കേരളത്തിന് ഇത് കൂടുതല്‍ അനുയോജ്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

മെട്രോയുമായി സംയോജനം: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സംവിധാനങ്ങളുമായി ആര്‍.ആര്‍.ടി.എസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കും.

Scroll to Top