പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

പത്താം ക്ലാസില്‍ സിലബസ് കൂടുതലാണെന്ന് കുട്ടികള്‍ക്ക് പരാതിയുണ്ടെന്നും അടുത്ത വര്‍ഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കൊല്ലത്ത് പറഞ്ഞു.

കൊല്ലം: സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസില്‍ സിലബസ് കൂടുതലാണെന്ന് കുട്ടികള്‍ക്ക് പരാതിയുണ്ടെന്നും അടുത്ത വര്‍ഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കൊല്ലത്ത് പറഞ്ഞു. പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികള്‍ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്‌സ് & ഗൈഡ്‌സ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി ശിവന്‍കുട്ടി.

മിഥുന്റെ കുടുംബത്തിന് താക്കോല്‍ കൈമാറി വി ശിവന്‍കുട്ടി
കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് തണലായി. സൗകൗട്ട്‌സ് & ഗൈഡ്‌സ് വെച്ചു നല്‍കിയ വീടിന്റെ താക്കോല്‍ വിദ്യാഭ്യാസമന്ത്രി കൈമാറി. വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് വീട് നിര്‍മ്മിക്കാത്തവര്‍ ഉള്ള കാലമാണ് ഇതെന്നും ആ സമയത്താണ് മിഥുന്റെ കുടുംബത്തിന് വീട് വെച്ചു നല്‍കിയതെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും തേവലക്കര സ്‌കൂളില്‍ ജോലി നല്‍കണമെന്ന് വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.

Scroll to Top