കാസര്‍കോട് : രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഫയറാകാന്‍ ജില്ലയിലെ ആദ്യ
‘വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഒ ാഫീസര്‍’ സംഘം തയ്യാറാണ്. നാലുപേരടങ്ങുന്ന സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയാക്കി അവര്‍ സേനയുടെ ഭാഗമായി. ‘പരിശീലനസമയത്ത് സ്‌കൂബ ഡൈവിങ്ങും വാട്ടര്‍ റെസ്‌ക്യൂവുമൊക്കെ ചെയ്തപ്പോള്‍ വല്ലാത്തൊരു ആവേശമായിരുന്നു. പക്ഷേ, യഥാര്‍ഥത്തില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങുമ്പോള്‍ ഉള്ള അനുഭവം വേറെയാണ്’ -ജില്ലയിലെ ആദ്യ വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബാച്ചിലെ അംഗമായ അരുണ പി. നായര്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്നും വടക്കന്‍ കേരളത്തിന്റെ മണ്ണിലേക്ക് അഗ്‌നിരക്ഷാ സേനയുടെ കുപ്പായമണിഞ്ഞ് എത്തുമ്പോള്‍ അരുണയുടെ മുന്നിലുണ്ടായിരുന്നത് വെല്ലുവിളികള്‍ മാത്രമല്ല, പുതിയൊരു ജീവിതം കൂടിയായിരുന്നു.
ജില്ലയിലെ ആദ്യത്തെ വനിതാ ഫയര്‍ ആന്‍ഡ് റെസ ഓഫീസര്‍ ബാച്ചിലെ ഏക ‘ഇതരജില്ലക്കാരി’യാണ് തിരുവനന്തപുരം സ്വദേശിയായ അരുണ. എന്നാല്‍, ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ക്കപ്പുറം കാസര്‍കോട്ടുകാരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അരുണയും സംഘവും ഇപ്പോള്‍ ജില്ലയുടെ അഭിമാനമായി മാറുകയാണ്. ബേഡകം മുന്നാട്ടെ കെ. ശ്രീജിഷ, ഈസ്റ്റ്എളേരി കൊല്ലാടയിലെ ഒ.കെ. അനുശ്രീ, കുറ്റിക്കോല്‍ ആനക്കല്ല് ഒറ്റമാവുങ്കാലിലെ പ്രീതി പ്രകാശ് എന്നിവരാണ് ബാക്കി മൂന്നു പേര്‍.