സഞ്ജുവിന് പണി? തിലക് വര്‍മ കളിക്കളത്തിലേക്ക് തിരിച്ചെത്തി!
ടി-20 ലോകകപ്പിന് മുന്നോടിയായ നടക്കുന്ന സന്നാഹ മത്സരത്തില്‍ യുഎസ്എക്കെതിരെ ഇന്ത്യക്ക് എക്കെ വേണ്ടി കളത്തിലിറങ്ങി തിലക് വര്‍മ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 10 ഓവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടിയിട്ടുണ്ട്.
നാരായണ്‍ ജഗദീശന്‍ 63 റണ്‍സുമായും തിലക് വര്‍മ 28 റണ്‍സുമായും ക്രീസിലുണ്ട്. പ്രിയാന്‍ഷ് ആര്യ 13 പന്തില്‍ 28 റണ്‍സ് നേടി പുറത്തായി. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ യുഎസ് ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായ തിലക് വര്‍മ കളിക്കുന്ന ആദ്യ മത്സരമാണിത്. ടി20 ലോകകപ്പിന് മുമ്പ് താളം കണ്ടെത്തുന്നിനാണ് തിലകിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആയുഷ് ബദോനിയാണ് ഇന്ത്യയെ നയിക്കുന്നത്.
താരം പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായി ഇന്ത്യന്‍ നിരയിലേക്ക് എത്തിയാല്‍ മോശം ഫോമിലുള്ള സഞ്ജു സാംസണെ ഇലവനില്‍ നിന്നും പുറത്താക്കാനുള്ള സാധ്യതകളുണ്ട്. മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെ ടീമിന്റെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവരികയും തിലക് വര്‍മയെ മൂന്നാം നമ്പറിലേക്ക് കളിപ്പിച്ചേക്കാനും സാധ്യതയുണ്ടെന്നാണ് സഞ്ജു ആരാധകര്‍ ഭയക്കുന്നത്.




