Saturday, September 21, 2024
Home Kasaragod എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഷിബില്‍ ഷക്കീല്‍ (28) മരണപ്പെട്ടു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഷിബില്‍ ഷക്കീല്‍ (28) മരണപ്പെട്ടു

by KCN CHANNEL
0 comment

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ (1031 ) ഉള്‍പ്പെട്ടെങ്കിലും സര്‍ക്കാറിന്റെ സഹായത്തിന് കാത്തുനില്‍ക്കാതെ പോയി. ജന്മനാ കിടപ്പിലായിരുന്നെങ്കിലും ചികിത്സ പോലും ലഭിക്കാതെയാണ് ഷിബില്‍ ഷക്കീല്‍ മരണത്തിനു കീഴടങ്ങിയത്.
സഹോദരന്‍ മുഹമ്മദ് അജ്‌സല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനാണ്.

മുഖ്യമന്ത്രി ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ 1031 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. 2017 വര്‍ഷത്തില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയതാണ് 1031 പേരും.
ദുരിത ബാധിതര്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.
ഇനിയും മരണത്തിനു കാത്തുനില്‍ക്കാതെ ആവശ്യമായ ചികിത്സയും സഹായവും അടിയന്തിരമായ ലഭ്യമാക്കാള്ള നടപടികളാണ് വേണ്ടത്.

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍
സെക്രട്ടറി
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി
8547 654 654

You may also like

Leave a Comment