ഉത്തര മലബാറിലെ പാരമ്പര്യ സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ മൊയ്‌ലാര്‍ക്ക കുടുംബത്തിന്റെ കുടുംബ സംഗമം
”മെഹ്ഫില്‍ എ ബറകത്ത്”
2026 ഫെബ്രുവരി 1-ാം തീയതി ഞായറാഴ്ച വിന്‍ടച്ച് പാം മെഡോസില്‍ വെച്ച് വിപുലമായ ഒരുക്കങ്ങളോടെയും ജനപങ്കാളിത്തത്തോടെയും നടന്നു. ഏകദേശം നാലായിരത്തിലധികം കുടുംബാംഗങ്ങള്‍ പങ്കെടുത്ത ഈ സംഗമം കുടുംബ ഐക്യത്തിന്റെയും പൈതൃക ബോധത്തിന്റെയും ശക്തമായ ഉദാഹരണമായി.
ചെയര്‍മാന്‍ ഡോ. എന്‍. എ. മുഹമ്മദ് നാലപ്പാട്
അദ്ധ്യക്ഷത വഹിച്ചു.കുടുംബാംഗമായ
ബാംഗ്ലൂര്‍ ശാന്തിനഗര്‍
എം എല്‍ എയും ബിഡി എ ചെയര്‍മാനുമായ
എന്‍. എ. ഹാരിസ് സമ്മേളനം ഉല്‍ഘാടനം ചെയ്തു.
കുടുംബ ബന്ധങ്ങള്‍ എത്രത്തോളം മൂല്യമുള്ളതും ശക്തവുമായിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
സി. എച്ച് കുഞ്ഞമ്പു എം.എല്‍.എ, മുഖ്യ അതിഥിയായി പങ്കെടുത്തു .
യോഗത്തില്‍ ഹാരിസ് ബെണ്ടിച്ചാല്‍ (ജനറല്‍ കണ്‍വീനര്‍) സ്വാഗതം പറഞ്ഞു.
കുടുംബത്തിന്റെ ചരിത്രവും വംശാവലിയും പൈതൃക പാരമ്പര്യവും വിശദീകരിക്കുന്ന സംക്ഷിപ്ത റിപ്പോര്‍ട്ട് ഷാഫി നാലപ്പാട് അവതരിപ്പിച്ചു. കുടുംബ മൂല്യങ്ങള്‍ വരും തലമുറയ്ക്ക് കൈമാറേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടിലൂടെ ഊന്നിപ്പറഞ്ഞു.
സമ്മേളനത്തില്‍ സയ്യിദ് അഷറഫ്, ഇക്ബാല്‍ പട്ടുവത്തില്‍ ഷാനവാസ് പാദൂര്‍, സാജിത് മവ്വല്‍, കലീല്‍ കല്ലട്ട്ര എന്നിവര്‍ സംസാരിച്ചു
അഹ്‌മദലി മവ്വല്‍,
അഹ്‌മദ് റാഫി,
ഹൈദര്‍ അലി ബികെ,
മജീദ് വെണ്ടീച്ചാല്‍, ജാഫര്‍, അഹ്‌മദ് നിയാസ്, ജലീല്‍ മവ്വല്‍, റഷീദ് CL റിയാസ് തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകള്‍ക്ക് നേത്രത്വം നല്‍കി.
കുടുംബത്തിലെ മുതിര്‍ന്ന അംഗമായ മൊയ്തീന്‍ കുട്ടി ഹാജി ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പരമ്പരയിലെ കാരണവന്മാരെയും ഉന്നത വിദ്യാഭ്യാസം നേടിയവരെയും ഖുറാന്‍ ഹിര്‍ദ്ധിസ്ഥാമക്കിയവരെയും ആദരിക്കുന്ന ചടങ്ങുകളും നടന്നു.യുവതലമുറയുടെ സജീവ പങ്കാളിത്തവും സമ്മേളനത്തിന്റെ പ്രത്യേകതയായി. സൗഹൃദ വിരുന്നോടെയും പരസ്പര ആശംസകളോടെയും സംഗമം സമാപിച്ചു.




