ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍; അമേരിക്കക്ക് ഇന്ത്യ പൂര്‍ണമായും വിധേയരായി: എം വി ഗോവിന്ദന്‍

ഇന്ത്യ അമേരിക്ക വ്യാപാര കരാറില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അമേരിക്കക്ക് ഇന്ത്യ പൂര്‍ണമായും വിധേയരായി. കരാറിന്റെ വ്യവസ്ഥകളില്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

നിയമസഭയിലെ പ്രതിഷേധം, കേന്ദ്രത്തിനെതിരായ വിമര്‍ശനത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ബജറ്റിനെ പറ്റി പറയേണ്ടി വരുമോ എന്ന പേടിയാണ് പ്രതിഷേധത്തിന് കാരണം.

ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല. ചര്‍ച്ച വേണ്ടെന്ന് വച്ചു കലാപം നടത്താനാണ് തീരുമാനം. അസംബന്ധവും കളവും പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. ബെല്ലാരിയിലെ സ്വര്‍ണ കച്ചവടക്കാരനും, അടൂര്‍ പ്രകാശും, ആന്റോ ആന്റണി എംപിയും സോണിയ ഗാന്ധിയെ കണ്ടുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വികസനം വച്ചു ചര്‍ച്ച നടത്താന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. സ്വര്‍ണ്ണ കൊള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്, കേസ് അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍. ബെല്ലാരിയിലെ സ്വര്‍ണ്ണ കച്ചവടക്കാരനൊപ്പം അടൂര്‍ പ്രകാശ് സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു.

ഇതിന് ആരാണ് സൗകര്യം ഒരുക്കിയത്. 2014 ന് മുന്‍പുള്ള കേരളത്തിലേക്ക് തിരിച്ചുപോകും എന്നാണ് പ്രതിപക്ഷ നേതാവിന്റെ ജാഥ സന്ദേശം. സതീശനെതിരെയുള്ളത് വ്യക്തിപരമായ വിമര്‍ശനം അല്ല. സതീശന്റെ ശരീര ഭാഷ പോലും തീരുമാനിക്കുന്നത് കനഗോലു.

യുഡിഎഫ് ആരെ സ്ഥാനാര്‍ഥി ആക്കിയാലും പ്രശ്‌നമില്ല. ബേപ്പൂരില്‍ അന്‍വര്‍ നല്ല നിലയില്‍ തോല്‍ക്കും. മത്സരിക്കുന്നതിനു മുന്നേ തോല്‍ക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Scroll to Top