Home Kerala ഗതാഗത വകുപ്പിന് 2 കോടി അനുവദിച്ചു

ഗതാഗത വകുപ്പിന് 2 കോടി അനുവദിച്ചു

by KCN CHANNEL
0 comment


15 വര്‍ഷം കഴിഞ്ഞ 59 വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വേണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപെട്ടിരുന്നു. 20 വാഹനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ തുക അനുവദിച്ചത്.

തിരുവനന്തപുരം: ഗതാഗത വകുപ്പിന് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ രണ്ട് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് വാഹനങ്ങള്‍ വാങ്ങാനാണ് തുക അനുവദിച്ചത്. 15 വര്‍ഷം കഴിഞ്ഞ 59 വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വേണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപെട്ടിരുന്നു. 20 വാഹനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ തുക അനുവദിച്ചത്.

കഴിഞ്ഞ ദിവസമാണ് സി എച്ച് നാഗരാജു ഗതാഗത കമ്മീഷണറായി ചുമതലയേറ്റത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്ന എസ് ശ്രീജിത്തിന് പകരം ആദ്യം എ അക്ബറിനാണ് ചുമതല നല്‍കിയിരുന്നത്. പിന്നീട് സി എച്ച് നാഗരാജുവിന് ഗതാഗത കമ്മീഷണര്‍ ആക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

You may also like

Leave a Comment