വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ചരിത്ര വിജയം നേടിയതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെയും ഇന്ത്യക്കരെയും വാനോളം പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ നടിയും എഴുത്തുകാരിയുമായ തഞ്ച വൂര്‍. അവര്‍ സ്വന്തം സ്വന്തം രാജ്യം ദക്ഷിണാഫ്രിക്കന്‍ ടീമിന് നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, വി വി എസ് ലക്ഷ്മണ്‍ തുടങ്ങിയവര്‍ വനിതാ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ താരങ്ങളാരും അവിടെ ഉണ്ടായിരുന്നില്ല എന്ന് നടി ചൂണ്ടിക്കാട്ടി.
ഇന്ത്യ വിജയിച്ചത് അവിടുത്തെ ആളുകള്‍ അത് ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും നടി വിഡിയോയില്‍ പറഞ്ഞു. ‘ഇന്ത്യന്‍ താരങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്തു. അവര്‍ നല്ല പ്രകടനം നടത്തി. നമ്മുടെ ആളുകള്‍ അങ്ങോട്ട് വരികയെ ചെയ്തില്ല. അവര്‍ ടീം തോല്‍പ്പിക്കുമെന്ന് ആദ്യം തന്നെ ഉറപ്പിച്ചോവെന്നും അവര്‍ ചൂണ്ടികാട്ടി.
ഇന്ത്യ ഈ കായിക വിനോദത്തില്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ മറ്റാരേക്കാളും നിങ്ങളിത് അര്‍ഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.




