ബാറുകളുടെ പ്രവര്‍ത്തന സമയം ഇനി മുതല്‍ രാത്രി 12 മണിവരെ; സമയം കൂട്ടാന്‍ എക്സൈസ് വകുപ്പിന്റെ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ എക്സൈസ് വകുപ്പിന്റെ ശുപാര്‍ശ. രാവിലെ 10 മണി മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തന സമയം കൂട്ടാനാണ് തത്വത്തില്‍ തീരുമാനം.ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും. വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെയാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.
വിനോദയാത്രികര്‍ക്ക് രാത്രിയില്‍ കൂടുതല്‍ സമയം ലഭ്യമായാല്‍ അത് വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് എക്സൈസ് മന്ത്രി പങ്കെടുത്ത ചര്‍ച്ചകളില്‍ വിലയിരുത്തപ്പെട്ടത്. ബാര്‍ ഉടമകളുടെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതോടെ ഇനി ദിവസേന രണ്ട് മണിക്കൂര്‍ അധികം ഇവ പ്രവര്‍ത്തിക്കും.
മുന്‍പ് ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ ആനുകൂല്യം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി മറ്റ് ബാറുടമകള്‍ ഉന്നയിച്ചിരുന്നു.




