ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഡോക്ടര്‍മാരുടെ വാര്‍ത്ത സമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോണ?ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വാര്‍ത്ത സമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍.

ആലപ്പുഴ: ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വാര്‍ത്ത സമ്മേളനത്തിനിടെ നാടകീയ രം?ഗങ്ങള്‍. പ്രസ് മീറ്റ് നടക്കുന്നതിനിടെ യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ എന്നിവരാണ് വാര്‍ത്ത സമ്മേളനം നടത്തിയത്.

വാര്‍ത്തസമ്മേളനം നടക്കുന്നതിനിടെ ഡോക്ടര്‍മാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കുകയാണ്. മെഡിക്കല്‍ കോളേജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്.

5 വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിദയാണെന്നുമാണ് കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിന്‍സിപ്പലും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ഡോ. ഷാഹിദക്ക് നിലവില്‍ എസ്എടി ആശുപത്രിയിലാണ് സര്‍വീസ്.

Scroll to Top